സൗദി: വിശ്വാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവാചകന്റെ പള്ളിയിലെ മുൻകരുതൽ നടപടികൾ കർശനമാക്കി

GCC News

പൊതുസമൂഹത്തിലെ അംഗങ്ങളുടെയും, പ്രാർത്ഥനയ്ക്കായി എത്തുന്ന വിശ്വാസികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രവാചകന്റെ പള്ളിയിലെ പ്രതിരോധ നടപടികൾ കർശനമാക്കാൻ സൗദി അധികൃതർ തീരുമാനിച്ചു. ജനറൽ പ്രെസിഡൻസി ഏജൻസി ഓഫ് ദി പ്രോഫറ്റ്സ് മോസ്‌ക്‌ അഫയേഴ്‌സാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Source: Saudi Press Agency.

സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാന പ്രകാരം പ്രവാചകന്റെ പള്ളിയിലെത്തുന്നവർക്ക് താഴെ പറയുന്ന മുൻകരുതൽ നിബന്ധനകൾ ബാധകമാണ്:

  • മുഴുവൻ വിശ്വാസികളും മാസ്കുകൾ ധരിക്കേണ്ടതാണ്.
  • പള്ളിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വരികളിലുൾപ്പടെ വിശ്വാസികൾ തമ്മിൽ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • പള്ളികളിലെത്തുന്നവർക്ക് സുരക്ഷിതവും, ആരോഗ്യപരവുമായ ഒരു അന്തരീക്ഷത്തിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് അവസരം ഒരുക്കുന്നതിനായി വിശ്വാസികൾ എല്ലാ COVID-19 മാനദണ്ഡങ്ങളും കർശനമായി പാലിക്കേണ്ടതാണ്.
  • രോഗവ്യാപനം കണ്ടെത്തി തടയുന്നതിനായി പള്ളിയിലെ കാർപെറ്റുകൾ, ചുമരുകൾ, കസേരകൾ മുതലായ ഇടങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി ലബോറട്ടറി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ശേഖരിക്കുന്നതാണ്.