എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ 2022 ജനുവരി 18 വരെയുള്ള ദിനങ്ങളിൽ 10 ദശലക്ഷത്തിലധികം പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. ഈ കാലയളവിൽ എക്സ്പോ വേദിയിൽ ആകെ 10188769 സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വെർച്വൽ സംവിധാനങ്ങളിലൂടെ എക്സ്പോ 2020 ദുബായ് സന്ദർശിച്ചവരുടെ എണ്ണം 65 ദശലക്ഷം കടന്നതായും അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ന്യൂയോർക്കിന് പുറത്ത് നടക്കുന്ന ആദ്യത്തെ ‘ഗ്ലോബൽ ഗോൾസ് വീക്ക്’, താരനിബിഡമായ കെ-പോപ്പ് കൺസേർട്ട് തുടങ്ങിയവ എക്സ്പോ വേദിയിലേക്ക് നിരവധി സന്ദർശകരെ ആകർഷിച്ചു. എക്സ്പോ 2020 ദുബായ് വേദിയിൽ ഉറപ്പാക്കിയിട്ടുള്ള ശക്തമായ COVID-19 സുരക്ഷാ നടപടികളിലുള്ള ആത്മവിശ്വാസമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
എക്സ്പോ 2020 ദുബായുടെ തീം വീക്കുകളിൽ ശ്രദ്ധേയമായ ഫോറങ്ങൾ, പാനൽ ചർച്ചകൾ, ആവേശകരമായ ഓൺ-സൈറ്റ് ആക്ടിവേഷനുകൾ എന്നിവയും അരങ്ങേറുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) മുന്നോട്ട് കൊണ്ടുപോകുന്നതിന് ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച്, പ്രവർത്തനത്തിലേക്കുള്ള ഒരു പ്രധാന ആഹ്വാനത്തിന് നേതൃത്വം നൽകുന്ന ആഗോള ഗോൾസ് വീക്ക് ജനുവരി 22 വരെയാണ് സംഘടിപ്പിക്കുന്നത്.
WAM