കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് PCR പരിശോധന നിർബന്ധമാണെന്ന് DGCA

featured Kuwait

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും COVID-19 PCR പരിശോധന നിർബന്ധമാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. 2022 ജനുവരി 26-നാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കുവൈറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ ഉൾപ്പടെ, COVID-19 PCR പരിശോധന നിർബന്ധമാണെന്നാണ് DGCA ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. 2022 ജനുവരി 4 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 നെഗറ്റീവ് PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കുമെന്ന് കുവൈറ്റ് DGCA ജനുവരി 3-ന് അറിയിച്ചിരുന്നു.