2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും നേരിട്ടുള്ള പഠന രീതി സമ്പൂർണമായ തോതിൽ നടപ്പിലാക്കുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2022 ഫെബ്രുവരി 28-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനങ്ങളോടൊപ്പമാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും, മുഴുവൻ ക്ലാസ്സുകളിലും സമ്പൂർണ്ണ രീതിയിലുള്ള നേരിട്ടുള്ള അധ്യയനം 2022 മാർച്ച് 6 മുതൽ പുനരാരംഭിക്കാൻ സുപ്രീം കമ്മിറ്റി അനുവാദം നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമായിട്ടുണ്ട്.
രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾ സുപ്രീം കമ്മിറ്റി ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.