ഖത്തർ: സലാത്ത ഇന്റർചേഞ്ചിൽ ഒരാഴ്ച്ചത്തേക്ക് റോഡ് ഗതാഗതം നിരോധിച്ചു

GCC News

2022 മാർച്ച് 11 മുതൽ സലാത്ത ഇന്റർചേഞ്ചിൽ (മ്യൂസിയം ഇന്റർചേഞ്ച്) താത്‌കാലിക അടിസ്ഥാനത്തിൽ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഇന്റർചേഞ്ചിൽ നിന്ന് വലത്തോട്ടുള്ള തിരിവ് ഒഴികെയുള്ള മറ്റു ദിശകളിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

മാർച്ച് 11 മുതൽ ഒരാഴ്ച്ചത്തേക്കാണ് അതോറിറ്റി ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവർമാരോട് ഇതരമാര്‍ഗങ്ങൾ ഉപയോഗപ്പെടുത്താൻ അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

സെൻട്രൽ ദോഹ, കോർണിഷ് ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.