ഷാർജ: പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചു

UAE

എമിറേറ്റിലെ ഫിഫ്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ ഷാർജ മുനിസിപ്പാലിറ്റി ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് ടെൻറ്റ് ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എമിറേറ്റിലെ പൊതുജനങ്ങൾക്ക് എളുപ്പത്തിലും, വേഗത്തിലും COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഈ കേന്ദ്രത്തിൽ നിന്ന് അമ്പത് ദിർഹമാണ് COVID-19 റെസ്റ്റുകൾക്ക് ഈടാക്കുന്നത്. 6 മണിക്കൂറിനിടയിൽ പരിശോധനാ ഫലം ലഭ്യമാക്കുന്ന രീതിയിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.

Source: WAM.

ഈ പുതിയ ടെസ്റ്റിംഗ് ടെന്റ് എമിറേറ്റിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് ടെന്റാണെന്ന് ഷാർജ മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഈ കേന്ദ്രത്തിൽ നിന്ന് ഒരേ സമയം 16 വാഹനങ്ങളിലുളളവർക്ക് ടെസ്റ്റിംഗ് സേവനങ്ങൾ നൽകാൻ സാധിക്കുന്നതാണ്. രാവിലെ 7.30 മുതൽ രാത്രി 11 മണിവരെ ആഴ്ച്ചയിൽ എല്ലാ ദിവസവും ഈ കേന്ദ്രത്തിൽ നിന്ന് ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാണ്.

WAM