കുവൈറ്റ്: റമദാൻ മാസത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

GCC News

ഈ വർഷത്തെ റമദാൻ മാസത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തന സമയം റമദാനിൽ രാവിലെ 9:30 മുതൽ വൈകീട്ട് 2 മണിവരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

https://twitter.com/Csc_Kw/status/1505496031823290374

2022 മാർച്ച് 20-നാണ് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കുവൈറ്റിലെ താഴെ പറയുന്ന സർക്കാർ വകുപ്പുകളുടെ പ്രവർത്തനമാണ് റമദാനിൽ രാവിലെ 9:30 മുതൽ വൈകീട്ട് 2 മണിവരെയാക്കി നിജപ്പെടുത്തിയിരിക്കുന്നത്:

  • കോമേഴ്‌സ് മിനിസ്ട്രി.
  • ഔകാഫ് മിനിസ്ട്രി.
  • ജസ്റ്റിസ് മിനിസ്ട്രി.
  • വർക്സ് മിനിസ്ട്രി.
  • മീഡിയ മിനിസ്ട്രി.
  • പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ്ങ് വെൽഫെയർ.
  • പബ്ലിക് പോർട്സ് അതോറിറ്റി.
  • പബ്ലിക് അതോറിറ്റി ഫോർ അഗ്രിക്കൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷിങ്ങ് റിസോഴ്‌സസ്.
  • പബ്ലിക് അതോറിറ്റി ഫോർ യൂത്ത്.
  • പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ്.
  • എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റി.
  • പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി.
  • പബ്ലിക് അതോറിറ്റി ഫോർ മൈനെർസ് അഫയേഴ്‌സ്.
  • ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്.
  • ഫയർ ഡിപ്പാർട്ട്മെന്റ്.
  • ക്രെഡിറ്റ് ബാങ്ക്.
  • സകാത്ത് ഹൗസ്.
  • കുവൈറ്റ് മുനിസിപ്പാലിറ്റി.
  • നാഷണൽ കൗൺസിൽ ഫോർ കൾച്ചർ.

ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.

Cover Image: Kuwait News Agency.