ഖത്തറിൽ റമദാൻ ഒന്ന് ഏപ്രിൽ 2, ശനിയാഴ്ച്ച

Qatar

ഖത്തറിലെ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 2, ശനിയാഴ്ച്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഔകാഫ് പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 1-ന് രാത്രിയാണ് ഖത്തർ അധികൃതർ ഇക്കാര്യം അറിയിച്ചത്.

2022 ഏപ്രിൽ 1-ന് മാസപ്പിറവി ദൃശ്യമായതായി മന്ത്രാലയം അറിയിച്ചു. റമദാൻ നോമ്പ് ശനിയാഴ്ച്ച മുതൽ ആരംഭിക്കുമെന്നും മിനിസ്ട്രി ഓഫ് ഔകാഫ് അറിയിച്ചു.

സൗദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലും 2022 ഏപ്രിൽ 2 മുതൽ റമദാൻ മാസം ആരംഭിക്കുന്നതാണ്.

എന്നാൽ ഒമാനിൽ റമദാനിലെ ആദ്യ ദിനം ഏപ്രിൽ 3, ഞായറാഴ്ച്ചയാണ്.

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് നേരത്തെ അറിയിപ്പ് നൽകിയിരുന്നു.