റമദാൻ: ദുബായ് ഫ്രെയിം, ദുബായ് സഫാരി, മറ്റു പാർക്കുകൾ തുടങ്ങിയവയുടെ പ്രവർത്തന സമയം

GCC News

ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെയാണ് ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ദുബായ് ഫ്രെയിം, ദുബായ് സഫാരി, മറ്റു പാർക്കുകൾ തുടങ്ങിയവ റമദാനിൽ താഴെ പറയുന്ന പ്രവർത്തന സമയം പാലിക്കുന്നതാണ്:

  • മുഷ്‌രിഫ് നാഷണൽ പാർക്ക് – ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണിവരെ.
  • അൽ സഫ പാർക്ക് – ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണിവരെ.
  • സബീൽ പാർക്ക് – ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണിവരെ.
  • അൽ ഖോർ പാർക്ക് – രാവിലെ 9 മുതൽ രാത്രി 10 മണിവരെ.
  • അൽ മംസാർ പാർക്ക് – രാവിലെ 8 മുതൽ രാത്രി 10 മണിവരെ.
  • ദുബായ് ഫ്രെയിം – രാവിലെ 11 മുതൽ രാത്രി 7 മണിവരെ.
  • ഖുറാനിക് പാർക്ക് – രാവിലെ 10 മുതൽ രാത്രി 10 മണിവരെ.
  • മൗണ്ടൈൻ ട്രാക്ക് – രാവിലെ 6 മുതൽ വൈകീട്ട് 5.30 വരെ.
  • റെസിഡൻഷ്യൽ പാർക്കുകൾ, തടാകങ്ങൾ മുതലായവ – രാവിലെ 8 മുതൽ രാത്രി 1 മണിവരെ.
  • ദുബായ് സഫാരി പാർക്ക് – രാവിലെ 10 മുതൽ വൈകീട്ട് 6 മണിവരെ. വൈകീട്ട് 6 മണിമുതൽ രാത്രി 12 വരെ.
  • ചിൽഡ്രൻസ് സിറ്റി – തിങ്കൾ മുതൽ വെള്ളിവരെ: രാവിലെ 9 മുതൽ വൈകീട്ട് 4 വരെ. ശനി, ഞായർ: രാവിലെ 11 മുതൽ വൈകീട്ട് 4 വരെ.