ദുബായ്: മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

UAE

മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. 2022 ജൂൺ 13, തിങ്കളാഴ്ച്ചയാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി തുറന്ന് കൊടുത്തത്.

https://twitter.com/HHShkMohd/status/1536381418766536705

ഏതാണ്ട് ഒരു ബില്യൺ ദിർഹം ചെലവഴിച്ചാണ് ഈ ലൈബ്രറി നിർമ്മിച്ചിരിക്കുന്നത്. ഏഴ് നിലകളിലായി നിർമ്മിച്ചിരിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി കെട്ടിടത്തിന് ഒരു ദശലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുണ്ട്.

Source: Dubai Media Office.
Source: Dubai Media Office.
Source: Dubai Media Office.

മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ ശേഖരത്തിൽ ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ, ആറ് ദശലക്ഷത്തിലധികം ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഗ്രന്ഥശാലയുടെ കീഴിൽ ഒമ്പത് പ്രത്യേക ഉപ ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്.