ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള തീർത്ഥാടകരുടെ അവസാന സംഘം 2022 ജൂലൈ 12, ചൊവ്വാഴ്ച വൈകീട്ട് അനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ ശേഷം മിനായിൽ നിന്ന് മക്കയിലേക്ക് മടങ്ങി. ഇതോടെ 2022-ലെ ഹജ്ജ് തീർത്ഥാടനം ഔദ്യോഗികമായി പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
ഒമ്പത് ലക്ഷത്തോളം തീർത്ഥാടകരാണ് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തത്. ഇതിൽ പകുതിയോളം പേർ ജൂലൈ 12-ന് മിനായിൽ തങ്ങളുടെ അനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
തീർത്ഥാടനം പൂർത്തിയാക്കിയ ശേഷം ഇവർ സൗദിയുടെ വിവിധ ഭാഗങ്ങളിലേക്കും, വിദേശത്തേക്കും തിരികെ മടങ്ങുന്നതാണ്. ഇതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.