അൽ ഐനിലെ നീർത്തടങ്ങൾ, താഴ്‌വരകൾ എന്നിവിടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ അബുദാബി പോലീസ് നിർദ്ദേശം നൽകി

UAE

അൽ ഐനിൽ പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക്, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2022 ഓഗസ്റ്റ് 2-ന് രാത്രിയാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി അൽ ഐനിലെ നീർത്തടങ്ങൾ, താഴ്‌വരകൾ എന്നിവിടങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നതിനാണ് പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ജാഗ്രത പുലർത്താനും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.