സൗദി അറേബ്യ: COVID-19 വാക്സിനെടുക്കാത്ത തീർത്ഥാടകർക്ക് ഉപാധികളോടെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കും

GCC News

COVID-19 വാക്സിനെടുക്കാത്ത ഉംറ തീർത്ഥാടകർക്ക് ഏതാനം ഉപാധികളോടെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 2022 ഓഗസ്റ്റ് 2-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന നിബന്ധനകൾ പാലിക്കുന്ന തീർത്ഥാടകർക്ക് ഗ്രാൻഡ് മോസ്കിലേക്കും, പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുന്നതാണ്:

  • COVID-19 രോഗബാധിതനായിരിക്കരുത്.
  • COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയാകരുത്.

വാക്സിനെടുക്കാത്തവർക്ക് മേൽപ്പറഞ്ഞ നിബന്ധനകൾ പാലിച്ച് കൊണ്ട് Eatmarna ആപ്പിലൂടെ ഗ്രാൻഡ് മോസ്കിലേക്കും, പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം ലഭിക്കുന്നതിനും, ഉംറ അനുഷ്ഠിക്കുന്നതിനുമുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

ഈ വർഷത്തെ പുതിയ ഉംറ തീർത്ഥാടന സീസൺ ആരംഭിച്ചതായി 2022 ജൂലൈ 30-ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.