കുവൈറ്റ്: അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ്

featured GCC News

അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നതും, അവരെ അപകീർത്തിപ്പെടുത്തുന്നതും രാജ്യത്ത് കുറ്റകരമായി കണക്കാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം വിഭാഗം വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മറ്റു വ്യക്തികളുടെ അറിവോ, സമ്മതമോ കൂടാതെ അവരുടെ ചിത്രങ്ങൾ പകർത്തുന്നതും, ഇത്തരം ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും, ഇത്തരം ദൃശ്യങ്ങൾ ഉപയോഗിച്ച് കൊണ്ട് അവർക്കെതിരെ അപകീർത്തികരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതും കുവൈറ്റിൽ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികളിലേക്ക് നയിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇത്തരം ദൃശ്യങ്ങൾ വിവിധ മാധ്യമ സംവിധാനങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന പ്രവർത്തിയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.