കുവൈറ്റ്: ഫാമിലി, വിസിറ്റ് വിസകൾ താത്‌കാലികമായി നിർത്തലാക്കിയതായി സൂചന

featured GCC News

പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് താത്കാലികമായി നിർത്തലാക്കിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത് സംബന്ധിച്ച നിർദ്ദേശം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റുകളിലെയും റെസിഡൻസി അഫയേഴ്‌സ് വകുപ്പുകൾക്ക് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നത് നിർത്തലാക്കാനാണ് നിർദ്ദേശം.

ഡോക്ടർമാർ, ഓൺലൈൻ വിസകൾ അപേക്ഷിക്കുന്ന യൂറോപ്യൻ വംശജർ തുടങ്ങിയവരെ മാത്രമാണ് ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. നിലവിൽ അനുവദിച്ചിട്ടുള്ള വിസകൾക്ക് ഈ തീരുമാനം ബാധകമല്ല.