മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ അൽ ഐനിൽ വെച്ച് സംഘടിപ്പിച്ചു; അബുദാബി കോർണിഷിൽ ഡിസംബർ 8 മുതൽ

GCC News

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അൽ ഐനിൽ വെച്ച് സംഘടിപ്പിച്ചു. 2023 നവംബർ 29 മുതൽ ഡിസംബർ 3 വരെ അഞ്ച് ദിവസങ്ങളിലായാണ് ഈ മേളയുടെ അൽ ഐനിൽ വെച്ചുള്ള ഘട്ടം സംഘടിപ്പിച്ചത്.

അൽ ഐനിൽ വെച്ച് നടന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിൽ കാർണിവൽ റൈഡുകൾ, ഭക്ഷണപാനീയ സ്റ്റാളുകൾ, ലേസർ ടാഗ് അരീന, ഡി ജെ, കുട്ടികൾക്കുള്ള മറ്റു വിനോദങ്ങൾ എന്നിവ ഒരുക്കിയിരുന്നു. ഇതിൽ മോൺസ്റ്റർ പാർക്ക് എന്ന പേരിൽ ഒരുക്കിയ ലോകത്തെ ഏറ്റവും വലിയ ഇൻഫ്ലേറ്റബിൾ പാർക്ക് ശ്രദ്ധേയമായി.

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ അടുത്ത ഘട്ടം അബുദാബി കോർണിഷിൽ 2023 ഡിസംബർ 8 മുതൽ ആരംഭിക്കുന്നതാണ്. ഈ ഘട്ടം ഡിസംബർ 31 വരെ നീണ്ട് നിൽക്കും.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് (DCT) ഈ മേള സംഘടിപ്പിക്കുന്നത്. യു എ ഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ.