COP28 കാലാവസ്ഥാ ഉച്ചകോടി: തേനീച്ചകളെ സംരക്ഷിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമായി

featured GCC News

തേനീച്ചകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘ ബീ ദി ചേഞ്ച്’ പ്രചാരണ പരിപാടികൾക്ക് എക്സ്പോ സിറ്റി ദുബായിൽ തുടക്കമായി. 2023 ഡിസംബർ 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ആഗോളതലത്തിലുള്ള ഈ പ്രചാരണ പരിപാടി COP28 കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി എക്സ്പോ സിറ്റി ദുബായിൽ നടപ്പിലാക്കുകയായിരുന്നു. സസ്യലോകത്തെ പരപരാഗണം സാധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന തേനീച്ചകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും, ഇവയുടെ സംരക്ഷണത്തിന് ആവശ്യമായ ധനം സമാഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ആഗോളതലത്തിൽ ‘ ബീ ദി ചേഞ്ച്’ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

മെറ്റീരിയൽ സയൻസ് സ്ഥാപനമായ PANGAIA രൂപം നൽകിയിട്ടുള്ള ‘ട്രില്യൺ ബീസ് കോലിഷൻ’ എന്ന പദ്ധതിയുടെ ഭാഗമാണ് ‘ ബീ ദി ചേഞ്ച്’ പ്രചാരണ പരിപാടികൾ. ഈ പ്രചാരണപദ്ധതികളിലൂടെ തേനീച്ച സംരക്ഷണത്തിനായി രണ്ട് ബില്യൺ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിനും, ഒരു ബില്യൺ യു എസ് ഡോളർ സമാഹരിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതിയിലൂടെ സമാഹരിക്കുന്ന ധനം തേനീച്ചകളെ സംരക്ഷിക്കുന്നതിനും, തേനീച്ചകളുടെ സ്വാഭാവിക ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനും, ജൈവവൈവിദ്ധ്യം ശക്തിപ്പെടുത്തുന്നതിനുമായി വിനിയോഗിക്കുന്നതാണ്.