ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിച്ചു

featured GCC News

ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഏപ്രിൽ 26-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഏപ്രിൽ 16-നുണ്ടായ കനത്ത മഴയെത്തുടർന്ന് ഈ ഇന്റർസിറ്റി സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസുകൾ:

  • റൂട്ട് E303 – ദുബായിലെ യൂണിയൻ സ്‌ക്വയർ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.
  • റൂട്ട് E307 – ദുബായിലെ ദെയ്‌റ സിറ്റി സെന്റർ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.
  • റൂട്ട് E307A – ദുബായിലെ അബു ഹൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.
  • റൂട്ട് E306 – ദുബായിലെ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.
  • റൂട്ട് E315 – ദുബായിലെ യൂണിയൻ എത്തിസലാത് മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജയിലെ മുവൈല ബസ് സ്റ്റേഷനിലേക്ക്.