ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ 2024 മെയ് 5 വരെ നീട്ടി

featured GCC News

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ 2024 മെയ് 5 വരെ നീട്ടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ 25-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിലേക്കുള്ള സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണിത്.

ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ 2024 ഏപ്രിൽ 28, ഞായറാഴ്ച അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സന്ദർശകരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ട് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ അവസാനിക്കുന്നത് വരെയുള്ള ദിവസങ്ങളിൽ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.