ഒമാൻ: ട്രാഫിക് പിഴ തുകകളിൽ ഇളവ് വാഗ്ദാനം ചെയ്യുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ്

GCC News

ട്രാഫിക് പിഴ തുകകളിൽ 50 ശതമാനം ഇളവ് വാഗ്ദാനം ചെയ്യുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ റോയൽ ഒമാൻ പോലീസ് (ROP) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്ന ഇത്തരം ഒരു അറിയിപ്പ് വ്യാജമാണെന്നും, ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിനാണ് ഇത്തരം സന്ദേശങ്ങൾ ഉപയോഗിക്കുന്നതെന്നും ROP വ്യക്തമാക്കിയിട്ടുണ്ട്.

24 മണിക്കൂറിനുള്ളിൽ പിഴ അടയ്ക്കുകയാണെങ്കിൽ ഗതാഗത പിഴകളിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് അറിയിക്കുന്ന രീതിയിൽ, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോർത്തുന്നതിനായി തയ്യാറാക്കിയ സംശയാസ്പദമായ ലിങ്കുകൾ ഉൾപ്പെടുത്തിയാണ് ഈ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളിൽ അടങ്ങിയിട്ടുള്ള സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ മറ്റുള്ളവരുമായി പങ്കിടരുതെന്നും ROP നിർദ്ദേശിച്ചിട്ടുണ്ട്.