ദുബായിലെ മറൈൻ ട്രാൻസ്പോർട് സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കി. 2026 ഏപ്രിൽ 13-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority (RTA) completes Phase 2 of the Marine Transport Station Waiting Area Upgrade Project across 5 stations, Sheikh Zayed Road, Al Fahidi, Bluewaters, Baniyas and Al Seef, enhancing marine transport infrastructure and service quality and… pic.twitter.com/PUu6xOXfcn
— Dubai Media Office (@DXBMediaOffice) April 13, 2026
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് (RTA) ഈ പദ്ധതി നടപ്പിലാക്കിയത്. ഷെയ്ഖ് സായിദ് റോഡ്, അൽ ഫഹിദി, ബ്ലൂവാട്ടേഴ്സ്, ബനിയാസ്, അൽ സീഫ് എന്നീ അഞ്ച് മറൈൻ ട്രാൻസ്പോർട് സ്റ്റേഷനുകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
സമുദ്ര ഗതാഗത അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും വർധിപ്പിക്കുകയും ആഗോളതലത്തിൽ ഒരു മുൻനിര മൊബിലിറ്റി ഡെസ്റ്റിനേഷൻ എന്ന നിലയിൽ ദുബായിയുടെ സ്ഥാനം നിലനിർത്തുന്നതിനുമാണ് RTA ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
Cover Image: Dubai Media Office.

