രാജ്യത്ത് വരുന്ന ഏതാനം ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഏപ്രിൽ 13-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
⚠️تنبيه
— الأرصاد العمانية (@OmanMeteorology) April 13, 2026
نشاط الرياح الشمالية الغربية على عموم محافظات سلطنة عمان.
كما يمكنكم الاطلاع على أبرز التنبيهات المحتملة من خلال خانة التحذيرات عبر الموقع والتطبيق التجريبي للأرصاد العمانية.
موقع الأرصاد العمانية الالكتروني https://t.co/tVtKkFQZC1 pic.twitter.com/8YQmTh3QQl
ഏപ്രിൽ 13 മുതൽ ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനിടയുണ്ട്. ഇത് വരുന്ന ഏതാനം ദിനങ്ങളിൽ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഒമാനിലെ തുറന്ന പ്രദേശങ്ങളിലും, മരുഭൂമേഖലകളിലും മണൽക്കാറ്റിന് സാധ്യതയുണ്ട്. മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകുന്നതാണ്.

