ഗ്ലോബൽ വില്ലേജ്: സീസൺ അവസാനിക്കുന്നത് വരെ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം

UAE

ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ അവസാനിക്കുന്ന 2024 ഏപ്രിൽ 28, ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. 2024 ഏപ്രിൽ 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ‘കിഡ്സ് ഗോ ഫ്രീ’ എന്ന പ്രചാരണ പരിപാടി ആരംഭിച്ചതായി ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇത് പ്രകാരം, ഏപ്രിൽ 22 മുതൽ 28 വരെ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഗ്ലോബൽ വില്ലേജിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതാണ്.