വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ യു എ ഇയും ഒമാനും തമ്മിൽ ധാരണയായി

featured Oman

വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും യു എ ഇയും ഒമാനും തമ്മിൽ ധാരണയായി. 2024 ഏപ്രിൽ 22-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ കരാറുകളും, ധാരണാപത്രങ്ങളും സംബന്ധിച്ച പ്രഖ്യാപനം യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. ഒമാൻ ഭരണാധികാരിയുടെ ഔദ്യോഗിക യു എ ഇ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.

ഈ ധാരണപ്രകാരം, നിക്ഷേപം, പുനരുപയോഗ ഊർജ്ജം, സുസ്ഥിര വികസനം, റയിൽവേ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കുന്നത്.