ഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. 2026 ഓഗസ്റ്റ് 21-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#أخبارنا | #شرطة_أبوظبي تدعو المشاة إلى الالتزام بالعبور الآمن
— شرطة أبوظبي (@ADPoliceHQ) August 21, 2026
دعت مديرية المرور والدوريات الأمنية في القيادة العامة لشرطة أبوظبي المشاة إلى الالتزام بالعبور الآمن باستخدام المعابر، والجسور والأنفاق المخصصة للمشاة، والتقيد بإشارات المشاة الضوئية، محذرة من مخاطر العبور العشوائي… pic.twitter.com/tUpa4DmNbq
ഇത്തരം അപകടകരമായ ശീലങ്ങൾ ഒഴിവാക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രത്യേകം അനുമതി നൽകിയിട്ടുള്ള സുരക്ഷിതമായ ഇടങ്ങളിലൂടെയും, കാൽനടക്കാർക്കുള്ള നടപ്പാലങ്ങൾ, തുരങ്കപാതകൾ എന്നിവയിലൂടെയും മാത്രം റോഡുകൾ മുറിച്ച് കടക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിന് അനുമതിയില്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും അപകടമുണ്ടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ക്രമരഹിതമായി റോഡുകൾ മുറിച്ചുകടക്കാൻ ശ്രമിക്കാതെ കാൽനടയാത്രക്കാർക്കുളള ട്രാഫിക് സിഗ്നലുകൾ പിന്തുടരാനും നിയുക്ത ക്രോസിംഗ് പോയിന്റുകൾ ഉപയോഗിക്കാനും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അബുദാബിയിൽ കാൽനടക്കാർ ഇത്തരത്തിൽ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നത് 400 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണ്.
റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പദയാത്രികരുടെ സുരക്ഷയ്ക്കായി ജാഗ്രത പുലർത്താൻ വാഹനമോടിക്കുന്നവരോടും അബുദാബി പോലീസ് അധ്വാനം ചെയ്തിട്ടുണ്ട്. കാല്‍നടക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായുള്ള ഇടങ്ങളിൽ വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കാനും, പദയാത്രികർക്ക് മുൻഗണന നൽകാനും ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

