രാജ്യത്തെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 സെപ്റ്റംബർ 4 മുതൽ ആരംഭിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനായി അധ്യാപകർ ഉൾപ്പടെയുള്ള സ്കൂൾ ജീവനക്കാർ ഇന്ന് (2022 ഓഗസ്റ്റ് 28, ഞായറാഴ്ച) മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നതാണ്. ഇതിന്റെ ഭാഗമായി 57033 അധ്യാപകരാണ് ഓഗസ്റ്റ് 28 മുതൽ ഒമാനിലെ വിദ്യാലയങ്ങളിൽ തിരികെയെത്തുന്നത്.