ഖത്തർ: പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ ആരംഭിച്ചു

GCC News

ദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് ദോഹ മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു. 2022 സെപ്റ്റംബർ 5-ന് വൈകീട്ടാണ് ദോഹ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ദോഹ മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള ജനറൽ കൺട്രോൾ ഡിപ്പാർട്മെന്റാണ് ഇത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.

ട്രക്കുകൾ, ബസുകൾ എന്നിവ പാർക്ക് ചെയ്യുന്ന ഇടങ്ങളിൽ ഈ പ്രചാരണ പരിപാടിയുടെ വിവരങ്ങൾ മുനിസിപ്പാലിറ്റി പ്രത്യേക അറിയിപ്പുകളിലൂടെ നൽകിയിട്ടുണ്ട്. ജനറൽ കൺട്രോൾ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ പതിക്കുന്നത്.