സൗദി അറേബ്യ: ആരോഗ്യകേന്ദ്രങ്ങളിലെ പരിശോധനാ മുറികളിൽ സെക്യൂരിറ്റി കാമറകൾക്ക് വിലക്കേർപ്പെടുത്തി

GCC News

രാജ്യത്തെ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിലെ പരിശോധനാ മുറികളിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ സെക്യൂരിറ്റി നിരീക്ഷണ കാമറകൾക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടൊപ്പം നിരീക്ഷണ കാമറകളുടെ നിർമ്മാണം, ഇറക്കുമതി, വില്പന, ഇൻസ്റ്റലേഷൻ മുതലായവയ്ക്ക് പ്രത്യേക മുൻ‌കൂർ അനുമതി ഏർപ്പെടുത്താനും സൗദി അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ താഴെ പറയുന്ന ഇടങ്ങളിലാണ് സെക്യൂരിറ്റി നിരീക്ഷണ കാമറകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

  • മെഡിക്കൽ പരിശോധന നടത്തുന്ന ഇടങ്ങൾ, മുറികൾ എന്നിവിടങ്ങളിൽ.
  • ഇൻ-പേഷ്യന്റ്റ് സംവിധാനങ്ങൾ.
  • ഫിസിയോതെറാപ്പി സേവനകേന്ദ്രങ്ങൾ.
  • വസ്ത്രം മാറുന്നതിനുള്ള സംവിധാനങ്ങൾ.
  • ശുചിമുറികൾ.
  • സ്ത്രീകളുടെ ക്ലബുകൾ, സലൂണുകൾ.

ഈ തീരുമാനം മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, എയർ ടൂറിസം കേന്ദ്രങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, ബാങ്ക്, റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ക്ലബുകൾ, സ്റ്റേഡിയങ്ങൾ, പൊതു, സ്വകാര്യ വിനോദകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, മ്യൂസിയങ്ങൾ മുതലായ ഇടങ്ങളിലെല്ലാം ബാധകമാകുന്നതാണ്.