ഖത്തർ: ലുസൈൽ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകൾ അടച്ചു

Qatar

ലുസൈൽ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകൾ 2022 നവംബർ 1 മുതൽ അടച്ചതായി ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.

ലോകകപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ ഭാഗമായാണിത്.

Source: Supreme Committee for Delivery & Legacy

ഈ മേഖലയിലെ ട്രാഫിക് നിരോധിച്ചിട്ടുള്ള റോഡുകൾ, സഞ്ചരിക്കാവുന്ന പാതകൾ, പാർക്കിംഗ് ഇടങ്ങൾ, സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് പോയിന്റുകൾ എന്നിവ വ്യക്തമാക്കുന്ന ഒരു മാപ്പ് കമ്മിറ്റി പങ്ക് വെച്ചിട്ടുണ്ട്.