രാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു. നാട്ടിൽ നിന്ന് അവധിക്ക് ശേഷം യു എ ഇയിൽ മടങ്ങിയെത്തിയ ഇന്ത്യൻ വംശജനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അദ്ദേഹവുമായി അടുത്തിടപഴകിയവരെയെല്ലാം സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കിയതായും മന്ത്രാലയം അറിയിച്ചു. അതേ സമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന മൂന്നു പേർ കൂടി പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കൊറോണാ വൈറസ് സ്ഥിരീകരിച്ച ശേഷം ആരോഗ്യം വീണ്ടെടുത്തവരുടെ എണ്ണം 23 ആയി.
രണ്ടു യു എ ഇ പൗരന്മാരും ഒരു ഇന്ത്യൻ വംശജനുമാണ് ആരോഗ്യം വീണ്ടെടുത്തിട്ടുള്ളത്.