ഇലക്ട്രോണിക് സിഗററ്റിന് നൂറ് ശതമാനം കസ്റ്റംസ് തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം കുവൈറ്റ് സർക്കാർ നീട്ടി വെച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023 ജനുവരി 1 മുതൽ ഇലക്ട്രോണിക് സിഗററ്റുകൾ, ഇവയിൽ ഉപയോഗിക്കുന്ന ഫ്ളേവറുകൾ എന്നിവയ്ക്ക് നൂറ് ശതമാനം കസ്റ്റംസ് തീരുവ ഏർപ്പെടുത്തുന്നതിനാണ് കുവൈറ്റ് നേരത്തെ തീരുമാനിച്ചിരുന്നത്. ഈ തീരുമാനം 2022 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് അടുത്ത വർഷത്തേക്ക് നീട്ടുകയായിരുന്നു.