ഒമാൻ: ജനുവരി 11-ന് മസ്കറ്റ് ഗവർണറേറ്റിൽ ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായി ROP

Oman

2023 ജനുവരി 11, ബുധനാഴ്ച മസ്കറ്റ് ഗവർണറേറ്റിൽ ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2023 ജനുവരി 10-ന് രാത്രിയാണ് ROP ഇക്കാര്യം അറിയിച്ചത്.

2023 ജനുവരി 11-ന് ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:30 വരെയുള്ള കാലയളവിലാണ് മസ്‌കറ്റിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് തടസങ്ങൾ ഒഴിവാക്കുന്നതിനായാണ് ഈ താത്കാലിക നടപടി.

മസ്കറ്റിൽ നിന്ന് ബിദ്ബിദ് പാലം വരെയുള്ള ദാഖിലിയ റോഡ്, മസ്കറ്റിൽ നിന്ന് ഷിനാസ് വിലായത്ത് വരെയുള്ള അൽ ബതീന റോഡ് എന്നീ പാതകളിൽ ഈ നിരോധനം ബാധകമാണ്.

Cover Image: Oman News Agency.