രാജ്യത്ത് വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദോഹ നഗരത്തിൽ ഉൾപ്പടെ ഇടിയോട് കൂടിയ മഴയും, ശക്തമായ കാറ്റും അനുഭവപ്പെടാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം 2023 ജനുവരി 14-ന് രാത്രി അറിയിച്ചരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നും, തെക്കന്‍ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 2023 ജനുവരി 13 മുതൽ 2023 ജനുവരി 18 വരെ ഖത്തറിൽ മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.
ഈ കാലയളവിൽ രാജ്യത്ത് തെക്കുകിഴക്കൻ ദിശയിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു.
Cover Image: Qatar News Agency.