ഖത്തർ 2022 വേൾഡ് കപ്പ്: ആരാധകർക്ക് മാർച്ച് 23 മുതൽ വീണ്ടും ടിക്കറ്റുകൾക്ക് അപേക്ഷിക്കാൻ അവസരം

Qatar

ഫുട്ബോൾ ആരാധകർക്ക് 2022 മാർച്ച് 23 മുതൽ ഖത്തർ 2022 വേൾഡ് കപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കുന്നതാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം ലഭ്യമാക്കുന്ന രീതിയിലാണ് ഈ ടിക്കറ്റുകൾ നൽകുന്നത്. 2022 മാർച്ച് 23-ന് ഉച്ചയ്ക്ക് 1 മണിമുതൽ (ദോഹ സമയം) 2022 മാർച്ച് 29-ന് ഉച്ചവരെയാണ് ഈ ഘട്ടത്തിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. ലഭ്യതയ്ക്കനുസരിച്ച്, അപേക്ഷിച്ച ഉടൻ തന്നെ ലഭ്യമാക്കുന്ന രീതിയിലാണ് ഈ ഘട്ടത്തിൽ ടിക്കറ്റുകൾ നൽകുന്നത്.