2027 ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

featured GCC News

2027 ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) സ്ഥിരീകരിച്ചു. 2023 ഫെബ്രുവരി 1-നാണ് AFC ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈനിൽ വെച്ച് നടന്ന മുപ്പത്തിമൂന്നാമത് AFC കോൺഗ്രസിൽ, AFC പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ഏഷ്യൻ കപ്പ് ഫുട്ബാൾ ചരിത്രത്തിൽ ആദ്യമായി ഈ ടൂർണമെന്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നതാണ്.

ഏഷ്യൻ കപ്പ് 2027 ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളായി ഇന്ത്യ, സൗദി അറേബ്യ എന്നിവരെയാണ് AFC കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ നറുക്കെടുപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയതായി 2022 ഡിസംബർ 5-ന് AFC ഒരു പ്രത്യേക പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

സൗദി അറേബ്യ 1984, 1988, 1996 എന്നീ വർഷങ്ങളിലെ ഏഷ്യൻ കപ്പ് ടൂർണമെന്റ്റ് ജേതാക്കളാണ് സൗദി അറേബ്യ.

Cover Image: Asian Football Confederation.