2023 വേനല്‍ക്കാല യാത്രാസേവനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം, 2023 മാർച്ച് അവസാനം മുതൽ താഴെ പറയുന്ന ഇന്ത്യൻ നഗരങ്ങളിലേക്കാണ് ഒമാൻ എയർ കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്:
- മുംബൈയിലേക്ക് പ്രതിദിനം രണ്ട് സർവീസുകൾ (വൈഡ് ബോഡി വിമാനം ഉപയോഗിച്ച്) നടത്തുന്നതാണ്.
- ചെന്നൈയിലേക്ക് പ്രതിദിനം രണ്ട് സർവീസുകൾ.
- കൊച്ചിയിലേക്ക് പ്രതിദിനം രണ്ട് സർവീസുകൾ.
- കോഴിക്കോട്ടേയ്ക്ക് പ്രതിദിനം രണ്ട് സർവീസുകൾ.
- ഹൈദരാബാദിലേക്ക് പ്രതിദിനം രണ്ട് സർവീസുകൾ.