ദുബായ് എക്സ്പോ സിറ്റി: കസ്റ്റം ഷോ എമിറേറ്റ്സ് 2023 വാഹനപ്രദർശനം ആരംഭിച്ചു

GCC News

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഏറ്റവും വലിയ പ്രദർശനമായ ‘കസ്റ്റം ഷോ എമിറേറ്റ്സ് 2023’ മാർച്ച് 10-ന് ആരംഭിച്ചു.

യു എ ഇ മിനിസ്റ്റർ ഓഫ് ടോളറൻസ് ആൻഡ് കോഎക്‌സിസ്റ്റൻസ് ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാനാണ് എക്സ്പോ സിറ്റി ദുബായിൽ നടക്കുന്ന ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്.

കസ്റ്റം ഷോ എമിറേറ്റ്സ് 2023 മാർച്ച് 12-ന് സമാപിക്കും.

https://twitter.com/ExpoCityDubai/status/1634633578871943169

വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകൾ, സാങ്കേതികവിദ്യകൾ, രീതികൾ എന്നിവ അടുത്തറിയുന്നതിന് വാഹനപ്രേമികൾക്ക് ഈ പ്രദർശനം അവസരമൊരുക്കുന്നു.

Source: Dubai Media Office.
Source: Dubai Media Office.
Source: Dubai Media Office.
Source: Dubai Media Office.

കസ്റ്റം മോഡിഫൈഡ് കാറുകൾ, ബൈക്കുകൾ എന്നിവ അവതരിപ്പിക്കുന്ന ഈ പ്രദർശനത്തിന്റെ എട്ടാം പതിപ്പാണ് ഈ വർഷം നടക്കുന്നത്. യു എ ഇയിലെ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വിദേശരാജ്യങ്ങളിൽ നിന്നുള്ള വാഹനപ്രേമികൾ തുടങ്ങിയവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ഈ പ്രദർശനം.

WAM