ഒമാൻ: രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം അവതരിപ്പിക്കുന്ന പുതിയ മ്യൂസിയം മാർച്ച് 13-ന് ഉദ്ഘാടനം ചെയ്യും

GCC News

രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഇന്ന് (2023 മാർച്ച് 13, തിങ്കളാഴ്ച) തുറന്ന് കൊടുക്കും. ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ തരിഖാണ് ഈ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നത്.

അൽ ദാഖിലിയ ഗവർണറേറ്റിലെ മനഹ് വിലായത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

Source: Oman News Agency.

ഒമാൻ എന്ന രാജ്യത്തിന്റെ ഭൂതകാല പ്രതാപങ്ങളുടെയും, നവോത്ഥാനത്തിന്റെയും സംഗ്രഹം എന്ന രീതിയിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

Source: Oman News Agency.

ഒമാന്റെ ചരിത്രം, സംസ്കാരം, സാമ്പത്തിക വളർച്ച എന്നിവ വിവിധ കാലഘട്ടങ്ങളെ അടിസ്ഥാനമാക്കി അടയാളപ്പെടുത്തുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം, ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ച്ചകൾ നൽകുന്ന ഒരു ജാലകം കൂടിയാണ്.

Source: Oman News Agency.

മേഖലയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്ന് എന്ന ഖ്യാതിയോടെയാണ് ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

Source: Oman News Agency.

അന്തരിച്ച മുൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഖാബൂസ് ബിൻ സൈദ് ബിൻ തൈമൂറിന്റെ ദർശനങ്ങളുടെ ഭാഗമായാണ് ഈ മ്യൂസിയം പദ്ധതി രൂപീകരിച്ചത്. 2015-ൽ അദ്ദേഹമാണ് ഈ മ്യൂസിയത്തിന്റെ തറക്കല്ലിട്ടത്.

Source: Oman News Agency.

ഹജാർ മലനിരകളുടെയും, അതിന്റെ താഴ്‌വരകളുടെയും ക്ഷേത്രഗണിതപരമായ രൂപരേഖയെ അടിസ്ഥാനമാക്കിയാണ് ഏതാണ്ട് നാല്പതിനായിരം സ്‌ക്വയർ മീറ്ററിലധികം വലിപ്പമുള്ള ഈ മ്യൂസിയം കെട്ടിടത്തിന്റെ രൂപകൽപന ഒരുക്കിയിരിക്കുന്നത്. ഈ മ്യൂസിയത്തിൽ ഏതാണ്ട് 9000 സ്ക്വയർമീറ്റർ എക്സിബിഷൻ ഗാലറികൾക്കും, ലൈബ്രറി, ഓഡിറ്റോറിയം, കുട്ടികൾക്കുള്ള ക്ലാസ്‌റൂം എന്നിവയ്ക്കുമായി ഉപയോഗിച്ചിരിക്കുന്നു.

Cover Image: Oman News Agency.