സൗദി അറേബ്യ: റമദാൻ മാസത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് MHRSD അറിയിപ്പ് നൽകി

GCC News

ഈ വർഷത്തെ റമദാൻ മാസത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം റമദാനിൽ സർക്കാർ/ പൊതു മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സമയം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന രീതിയിൽ നിജപ്പെടുത്തിയിട്ടുണ്ട്. റമദാൻ മാസത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകീട്ട് 3 മണിവരെയായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.