ഒമാൻ: 2021-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യ കൂടിയതായി NCSI

GCC News

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം, ഒമാനിലെ ആകെ ജനസംഖ്യ 1.04 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2022 ജനുവരി 29-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ കണക്കുകൾ പ്രകാരം ഒമാനിലെ ആകെ ജനസംഖ്യ 4.5 ദശലക്ഷമായിട്ടുണ്ട്. 2021-ലെ കണക്കുകൾ പ്രകാരം ഒമാനിലെ പ്രവാസികളുടെ എണ്ണം ആകെ ജനസംഖ്യയുടെ 38.06 ശതമാനം രേഖപ്പെടുത്തുന്നതായും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021 അവസാനത്തോടെ ഒമാനിലെ ആകെ പ്രവാസികളുടെ എണ്ണം 1723329 ആയിട്ടുണ്ട്.