യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷം: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു

featured GCC News

യു എ ഇയുടെ അമ്പതാം ദേശീയദിനാഘോഷം, ഗോൾഡൻ ജൂബിലി എന്നിവയുടെ ഭാഗമായി അബുദാബി, അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അൽ വത്ബയിലെ ആകാശത്ത് ഡ്രോണുകൾ വർണ്ണകാഴ്ച്ചകളിലൂടെ യു എ ഇയുടെ ചരിത്രം അവതരിപ്പിക്കുന്ന രീതിയിൽ ഒരുക്കിയ പ്രത്യേക ലൈറ്റ് ഷോ ഏറെ ശ്രദ്ധ ആകർഷിച്ചു.

‘എ നേഷൻസ് സ്റ്റോറി’ എന്ന ഈ ലൈറ്റ് ഷോയിൽ സന്ദർശകർക്കായി ഡ്രോണുകൾ യു എ ഇ എന്ന രാജ്യത്തിന്റെ ഇതിവൃത്തം ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയുടെ ചക്രവാളത്തിൽ വരച്ച് കാട്ടി.

Source: WAM.

യു എ ഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ച് കൊണ്ട് ഏഴ് ഡ്രോണുകളാണ് ഈ ആകാശക്കാഴ്ച്ചകൾ ഒരുക്കിയത്. ഈ ഏഴു ഡ്രോണുകൾ ഒത്ത് ചേർന്ന് കൊണ്ട് അൽ വത്ബയുടെ മാനത്ത് യു എ ഇയുടെ ഭൂപടം തീർത്തു.

Source: WAM.

യു എ ഇ എന്ന രാജ്യം കൈവരിച്ച നേട്ടങ്ങളുടെ പ്രതീകങ്ങളായി ഹോപ്പ് പ്രോബ്, എക്സ്പോ 2020 ദുബായ് ലോഗോ എന്നിവയും ഈ ഷോയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.

Source: WAM.
Source: Sheikh Zayed Festival.

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ പരേഡ്, പരമ്പരാഗത സംഗീത, നൃത്ത പരിപാടികൾ, കലാപരിപാടികൾ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് തുടങ്ങിയവയും ഒരുക്കിയിരുന്നു.

യു എ ഇയുടെ ഗോൾഡൻ ജൂബിലി ഔദ്യോഗിക ആഘോഷങ്ങൾ 2021 ഡിസംബർ രണ്ടിന് ദുബായിലെ ഹത്തയിൽ വെച്ച് സംഘടിപ്പിച്ചിരുന്നു.

എക്സ്പോ 2020 ദുബായ് വേദിയിലും പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

യു എ ഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വർഷാവർഷം നടത്തിവരുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2021 നവംബർ 18 മുതൽ 2022 ഏപ്രിൽ 1 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ വർഷം സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക ഉത്സവമാണിത്.

WAM