നിരോധിച്ചിട്ടുള്ള ബാഗേജുകൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. യാത്രാ നടപടികൾ സുഗമമാക്കുന്നതിനായി യാത്രികർ നിയമാനുസൃതമല്ലാത്ത തരത്തിലുള്ള ബാഗേജുകൾ കൈവശം കരുതുന്നത് ഒഴിവാക്കാൻ ഈ അറിയിപ്പിലൂടെ എയർപോർട്ട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ താഴെ പറയുന്ന തരത്തിലുള്ള ബാഗേജുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്:
- ചരട് ഉപയോഗിച്ച് കെട്ടിയ രീതിയിലുള്ള ബാഗേജുകൾ.
- തുണി കൊണ്ട് പൊതിഞ്ഞ രീതിയിലുള്ള ബാഗേജുകൾ.
- ഉരുണ്ട ആകൃതിയിലും, കൃത്യമല്ലാത്ത രൂപത്തിലുമുള്ള മാറാപ്പുകൾ പോലുള്ള ബാഗേജുകൾ.
- യാത്രികന്റെ ടിക്കറ്റ് പ്രകാരം അനുവദിച്ചിട്ടുള്ളതിലും കൂടുതൽ ഭാരമുള്ള ബാഗേജുകൾ.
- തുണിസഞ്ചികൾ.
- വളരെ നീണ്ട ചുമല്പ്പട്ടയോട് കൂടിയ ബാഗേജുകൾ.
Cover Image: King Abdulaziz International Airport, Source: Saudi Press Agency.