സൗദി: തീർത്ഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന ദിവസം മുതലാണ് 90 ദിവസത്തെ ഉംറ വിസ കാലാവധി ആരംഭിക്കുന്നതെന്ന് മന്ത്രാലയം

Saudi Arabia

തീർത്ഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന ദിവസം മുതലാണ് 90 ദിവസത്തെ ഉംറ വിസ കാലാവധി ആരംഭിക്കുന്നതെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തീർത്ഥാടകൻ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ 90 ദിവസത്തേക്കാണ് ഉംറ വിസയുടെ കാലാവധിയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉംറ വിസ കാലാവധി തീരുന്നതിന് മുൻപായി സൗദി അറേബ്യയിൽ നിന്ന് മടങ്ങാൻ തീർത്ഥാടകർ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇത്തരം വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്.