ഖത്തർ: മെയ് 18 മുതൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്ത് 2023 മെയ് 18, വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 മെയ് 16-ന് രാത്രിയാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം മെയ് 18 മുതൽ ഖത്തറിൽ വിവിധ ഇടങ്ങളിൽ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ മഴ അടുത്ത ആഴ്ച്ചയുടെ തുടക്കം വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഏതാനം ഇടങ്ങളിൽ മഴയ്‌ക്കൊപ്പം ഇടി, പെട്ടന്നുള്ള ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ദിശയിൽ നിന്ന് വടക്ക് കിഴക്കൻ ദിശയിലായിരിക്കും കാറ്റ് അനുഭവപ്പെടുക എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.