യു എ ഇ: അജ്മാനിലെ അൽ സൊറാഹ് നേച്ചർ റിസർവിന്റെ പരിസ്ഥിതി പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

featured GCC News

അജ്മാനിലെ അൽ സൊറാഹ് നേച്ചർ റിസർവിന്റെ പരിസ്ഥിതി പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി എമിറേറ്റ്സ് പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. യു എ ഇയിലെ സംരക്ഷിത പരിസ്ഥിതി മേഖലകൾ പ്രമേയമാക്കിക്കൊണ്ട് എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കാനിരിക്കുന്ന ശ്രേണിയിലെ ആദ്യ സ്റ്റാമ്പാണിത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അജ്‌മാൻ ഭരണാധികാരി H.H. ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, അജ്‌മാൻ കിരീടാവകാശി H.H. ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി എന്നിവരുടെ സാന്നിധ്യത്തിൽ എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് സി ഇ ഓ അബ്ദുല്ല അലശ്‌റാമാണ് ഈ സ്റ്റാമ്പ് പ്രകാശനം ചെയ്തത്.

Source: WAM.

ഒരു പ്രധാന ജൈവവൈവിദ്ധ്യ കേന്ദ്രമെന്ന നിലയിൽ അൽ സൊറാഹ് നേച്ചർ റിസർവിനുള്ള പ്രാധാന്യം ഈ സ്റ്റാമ്പ് എടുത്ത് കാട്ടുന്നു. 3 ദിർഹം മൂല്യമുള്ളതാണ് ഈ സ്റ്റാമ്പുകൾ.

Source: WAM.

അജ്മാനിലെ അൽ സൊറാഹ് കമ്മ്യൂണിറ്റിയിലാണ് ഈ സംരക്ഷിത പരിസ്ഥിതി മേഖല സ്ഥിതിചെയ്യുന്നത്. അജ്മാനിലെ പ്രധാനപ്പെട്ട ഒരു ഇക്കോ-ടൂറിസം കേന്ദ്രമാണ് അൽ സൊറാഹ് നേച്ചർ റിസർവ്.

2004 -ൽ സ്ഥാപിക്കപ്പെട്ട ഈ സംരക്ഷിത പ്രദേശം ഏതാണ്ട് 195 ഹെക്ടർ വിസ്തൃതിയിലാണ് സ്ഥിതിചെയ്യുന്നത്. കണ്ടൽക്കാടുകൾ, ഹരിതനീലിമയാർന്ന കായൽ, മണൽ നിറഞ്ഞ കടൽത്തീരങ്ങൾ എന്നിവ അൽ സൊറാഹ് നേച്ചർ റിസർവിന്റെ പ്രത്യേകതകളാണ്.

WAM