രാജ്യത്ത് ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമെന്നും ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജൂലൈ 31-നാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് മാസത്തിൽ ഖത്തറിൽ കാര്യമായ മഴ ലഭിക്കാനിടയില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ പ്രതിദിന അന്തരീക്ഷ താപനില ഏതാണ്ട് 35 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
ഈ കാലയളവിൽ ഖത്തറിൽ പ്രധാനമായും കിഴക്കന്‍ ദിശയിൽ നിന്നുള്ള കാറ്റ് അനുഭവപ്പെടുമെന്നും, ഇത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.
Cover Image: Qatar Meteorology Department.