റിയാദിലെ കിംഗ് ഫഹദ് റോഡിലേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ വിലക്ക് നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ട്രക്ക് ഡ്രൈവർമാരോട് ട്രക്കുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പാതകൾ ഉപയോഗിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.