യു എ ഇ: പതിനേഴാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2023 ഒക്ടോബർ 21-ന് ആരംഭിക്കും

featured GCC News

പതിനേഴാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2023 ഒക്ടോബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2023 ഓഗസ്റ്റ് 30-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2023 ഒക്ടോബർ 21-ന് ആരംഭിക്കുന്ന പതിനേഴാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2024 ഫെബ്രുവരി 8 വരെ നീണ്ട് നിൽക്കും. അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റിയാണ് ഈ മേള സംഘടിപ്പിക്കുന്നത്.

എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബുമായി ചേർന്നാണ് കമ്മിറ്റി ഈ മേള ഒരുക്കുന്നത്. എമിറാത്തി സംസ്കാരത്തിലും, ജി സി സി രാജ്യങ്ങളുടെ പൈതൃകത്തിലും ഒട്ടകങ്ങൾക്കുള്ള പ്രത്യേക സ്ഥാനത്തെ എടുത്ത് കാട്ടുന്നതാണ് ഈ മേള.

ഒട്ടകങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മത്സരങ്ങളോടൊപ്പം, സാംസ്‌കാരിക പരിപാടികളും ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.

Cover Image: Abu Dhabi Media Office.