ഒമാൻ: റെസിഡൻസി നിയമലംഘനം; സൗത്ത് അൽ ബതീനയിലെ കുടിവെള്ള സംഭരണ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന

GCC News

റെസിഡൻസി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സൗത്ത് അൽ ബതീനയിലെ കുടിവെള്ള സംഭരണ കേന്ദ്രങ്ങളിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ സംഘടിപ്പിച്ചു. 2023 ഓഗസ്റ്റ് 30-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാൻ തൊഴിൽ മന്ത്രാലയത്തിന് കീഴിൽ സൗത്ത് അൽ ബതീന ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ ജോയിന്റ് ഇൻസ്‌പെക്ഷൻ അംഗങ്ങളാണ് പരിശോധനകൾ നടത്തിയത്.

കുടിവെള്ള ടാങ്കറുകളിലെ ഡ്രൈവർമാരായി പ്രവാസികൾ തൊഴിലെടുക്കുന്നത് നിരോധിച്ചിട്ടുള്ള 235/2022 എന്ന ഔദ്യോഗിക ഉത്തരവ് നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഗവർണറേറ്റിലെ ടാങ്കറുകളിൽ വെള്ളം നിറയ്ക്കുന്ന കേന്ദ്രങ്ങളിൽ ഈ പരിശോധന നടത്തിയത്.

Cover Image: Oman Ministry of Labor.