യു എ ഇ: ഏതാനം ഇടങ്ങളിൽ നവംബർ 8 വരെ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 നവംബർ 8, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 നവംബർ 3-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 4 മുതൽ നവംബർ 8 വരെ യു എ ഇയിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി യു എ ഇയുടെ വടക്ക്, കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ ഈ കാലയളവിൽ ശക്തമായ മഴ ലഭിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

വടക്ക്, കിഴക്കൻ മേഖലകളിലും, രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും ഈ കാലയളവിൽ മഴയോടൊപ്പം അന്തരീക്ഷ താപനില താഴുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചെറിയ രീതിയിലുള്ള വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവം പൊടിക്കാറ്റിന് ഇടയാക്കാമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

WAM [Cover Image: Abu Dhabi Police.]